Advertisement

ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ സർവേക്ക് ഉത്തരവിട്ട നടപടിക്ക് സ്റ്റേ

September 9, 2021
Google News 1 minute Read
gyanvapi mosque archaeological survey

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ സർവ്വേയ്ക്ക് ഉത്തരവിട്ട നടപടി സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി.

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ മസ്ജിദിൽ സർവ്വേയ്ക്ക് ഉത്തരവിട്ട വാരണാസി സിവിൽ കോടതിയുടെ നടപടി പ്രഥമദൃഷ്ട്യാ തെറ്റെന്ന് ജസ്റ്റിസ് പ്രകാശ് പാഡിയ പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് കീഴ്‌ക്കോടതിയുടെ ഉത്തരവെന്നും നിരീക്ഷിച്ചു.

Read Also : കൊവിഡ് രണ്ടാം വ്യാപനം; മസ്ജിദുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് ജമാഅത്ത് കൗൺസിൽ

സർവേ നടത്താനുള്ള ഉത്തരവിനെതിരെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അടക്കം അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലഘട്ടത്തിൽ, സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചു പള്ളി നിർമിച്ചുവെന്ന ഹർജിയിലാണ് സിവിൽ കോടതി സർവേ നടപടിക്ക് ഉത്തരവിട്ടിരുന്നത്.

Story Highlight: gyanvapi mosque archaeological survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here