Advertisement

കോൺഗ്രസിൽ കാലോചിതമായ മാറ്റം വരും, ഒരാൾക്ക് ഒരു പദവിയെങ്കിലും നടപ്പാക്കും; കെ സുധാകരൻ

September 9, 2021
Google News 2 minutes Read
k sudhakaran

കോൺഗ്രസിൽ കാലോചിതമായ മാറ്റം വരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിനെ പുനഃ ക്രമീകരിക്കാനാണ് ലക്ഷ്യം. നേതാക്കൾക്ക് താഴെതട്ട് മുതൽ ചുമതല നൽകുമെന്നും നിശ്ചിത ഇടവേളകളിൽ പ്രവർത്തനം വിലയിരുത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

നേതൃത്വം ഉയർന്ന് വരുന്നത് ഫ്ളെക്സ് ബോർഡിലൂടെയല്ല. ഒരാൾക്ക് ഒരു പദവിയെങ്കിലും നടപ്പാക്കും. പാർട്ടിയിൽ അച്ചടക്കം കൂടിയേ തീരൂ. അഭിപ്രായ സ്വാതന്ത്ര്യം പാർട്ടിക്കുള്ളിലാകണം. പരസ്യ പ്രതികരണം നടത്തി പാർട്ടിയെ അവഹേളിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടാതെ കെ പി സി സി ഭാരവാഹി നിയമനത്തിൽ വനിതകൾക്ക് പ്രാതിനിത്യം നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം കോൺഗ്രസിൽ പുതിയ മാർഗരേഖ ഇന്ന് അവതരിപ്പിച്ചിരുന്നു. ഡി സി സി പ്രസിഡന്റുമാരുടെ ശില്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിയാണ് പുതിയ മാർഗ രേഖ പുറത്തിറക്കിയത്.

Read Also : എഐസിസിയില്‍ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യത്തിൽ ചർച്ചയും നടന്നിട്ടില്ല; രമേശ് ചെന്നിത്തല

കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രുപീകരിക്കാനും പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകാനും തീരുമാനമായി. നേതാക്കൾ വ്യക്തിപരമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശം നൽകി. പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ ഉറപ്പുവരുത്തണം. താഴെത്തട്ടിൽ കൂടുതൽ സജീവമാകണം. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലണം. കല്യാണ-മരണവീടുകളിൽ ആദ്യാവസാനം വരെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും പുതിയ മാർഗരേഖയിൽ പറയുന്നു.

Read Also : കോൺഗ്രസിൽ പുതിയ മാർഗരേഖ; പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്, തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ

Story Highlight: K Sudhakaran about Congress Party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here