Advertisement

നിയമസഭ കയ്യാങ്കളി; പ്രതികളുടെ വിടുതൽ ഹർജിക്കെതിരായ തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

September 9, 2021
Google News 1 minute Read

നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയിൽ അരങ്ങേറിയത്.

തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.എന്നാൽ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.

Read Also : ചന്ദ്രിക കള്ളപ്പണ കേസ്; കെ ടി ജലീൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നൽകിയത്. രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്. കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

Story Highlight: kerala-assembly-ruckus-case–verdict-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here