ജനയുഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ നടപടി. കെ.കെ ശിവരാമന് പരസ്യശാസന നല്കാന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ തീരുമാനമായി. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ ശിവരമാന്റെ വിമര്‍ശനം.
ശിവരാമന് ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്കാന് പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. മറുപടി തൃപ്തിയാകാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്കാന് തീരുമാനിച്ചത്. ഗുരു ജയന്തി ദിനത്തില്‍ ജനയുഗം നല്കിയ വാര്‍ത്തയുടെ രീതി ഉയര്‍ത്തിക്കാട്ടി ശിവരാമന് ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചത്.
‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി.രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു. ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല’ എന്നായിരുന്നു ശിവരാമന്റെ പരാമര്‍ശം.
Read Also : ആളൂര്‍ പീഡനക്കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
അടുത്ത രണ്ട് ദിവസം സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്. കൗണ്‍സില്‍ അംഗം കൂടിയാണ് കെ കെ ശിവരാമന്.
Story Highlight: kk shivaraman cpi, janayugam newspaper
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!