Advertisement

നിരക്ക് കുറയുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല; കുവൈറ്റിലേക്കുള്ള ഭീമമായ ടിക്കറ്റ് നിരക്കിൽ ആശങ്ക ഒഴിയുന്നില്ല

September 9, 2021
Google News 2 minutes Read
kochi kuwait ticket price

കുവൈറ്റിലേക്കുള്ള ഭീമമായ ടിക്കറ്റ് നിരക്കിൽ ആശങ്ക ഒഴിയുന്നില്ല. വരും ദിവസങ്ങളിൽ നിരക്ക് കുറയുമെന്ന ഉറപ്പിന് ശേഷവും സ്ഥിതിയിൽ മാറ്റമില്ല. സെപ്റ്റംബർ 21 വരെ വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിൽ തന്നെയാണ്. ടിക്കറ്റ് നിരക്ക് കുറയുമെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞത്. ( kochi kuwait ticket price )

ട്വന്റിഫോർ പരമ്പര ‘അക്കരെ പറ്റാൻ’ തുടരുന്നു.

ഇന്നത്തെ എൽ ജസീറ എയർലൈൻസിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,43,633 രൂപയാണ്. ഇൻഡി​ഗോ എയർലൈൻസിൽ 1,32,886 രൂപയാണ്. ഇതെല്ലാം കണക്ഷൻ ഫ്ളൈറ്റുകളാണ്.

kochi kuwait ticket price

നേരിട്ട് പോകുന്ന കുവൈറ്റ് എയർലൈൻസിന്റെ നിരക്ക് 1,47,931 രൂപയാണ്.

kochi kuwait ticket price

കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും പോകുന്ന വിമാനങ്ങൾക്കും ടിക്കറ്റ് നിരക്കിൽ ഇതിൽ നിന്ന് ആയിരത്തിന്റേയും രണ്ടായിരത്തിന്റേയും വ്യത്യാസമേ ഉള്ളു.

kochi kuwait ticket price

അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലേക്കെത്താൻ കഴിയാതെ അൻപതിനായിരത്തിലധികം മലയാളികളാണ് നാട്ടിൽ കൂടുങ്ങി കിടക്കുന്നത്. പലരുടേയും വിസ കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇത്ര ഭീമമായ നിരക്ക് താങ്ങാനാകില്ലെന്നാണ് പലരും പറയുന്നത്.

Read Also : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

നിലവിൽ ഇന്ത്യയിൽ നിന്ന് 7500 പേർക്ക് മാത്രമാണ് പ്രതിദിനം കു വൈത്തിലേക്ക് എത്താൻ അനുമതിയുള്ളൂ. കുവൈത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടലാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

Story Highlight: kochi kuwait ticket price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here