Advertisement

ചന്ദ്രിക കള്ളപ്പണ ഇടപാട്; കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് കെ ടി ജലീൽ

September 9, 2021
Google News 1 minute Read

ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് കെ ടി ജലീൽ. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് സ്ഥലം വാങ്ങിയത് ഉൾപ്പെടെയുള്ള രേഖകൾ കൈമാറും. 2011 ൽ നടന്ന രജിസ്ട്രേഷന്റെ പണമിടപാട് നടന്നത് 2016 ലെന്ന് കെ ടി ജലീൽ.കള്ള പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് ഇതെന്നും കെ ടി ജലീൽ 24 നോട് പറഞ്ഞു.

Read Also : നിയമസഭ കയ്യാങ്കളി; പ്രതികളുടെ വിടുതൽ ഹർജിക്കെതിരായ തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീൽ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകൾ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇന്ന് വൈകിട്ട് 4 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു. ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്.

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ് അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീൽ പറഞ്ഞു. എ ആർ നഗറിൽ ഇഡി അന്വേഷണം വേണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീൽ. സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം നേതാക്കൾ ചോദിച്ചാൽ വിശദികരണം നൽകും.

Story Highlight: kt jaleel- will present-7evidences-ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here