ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനു നേരെ വെടിവെപ്പ്

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനു നേരെ അജ്ഞാതരുടെ വെടിവെപ്പ്. ഉത്തർപ്രദേശിലെ ഭഗ്പത് ജില്ലയിൽ ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ഇന്നലെ രാത്രി 9 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ എന്ന കോൺസ്റ്റബിളിനു നേരെ ചിലർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു എന്ന് പൊലീസ് അറിയിച്ചു. (police Shot Uttar Pradesh)
വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ഇദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിലാണ്. ഇതിനു ശേഷം കോൺസ്റ്റബിളിൻ്റെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Story Highlight: police officer Shot Uttar Pradesh
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!