Advertisement

പാലാ ബിഷപ്പിന്റെ പ്രസ്താവന സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ : അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണി

September 9, 2021
Google News 2 minutes Read
shyju antony against bishop

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണി. ഈ പ്രസ്താവന സമൂഹത്തിൽ സ്പർധയുണ്ടാക്കാനാണെന്നും വസ്തുതകൾ ഇല്ലാതെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഷൈജു ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു. ( shyju antony against bishop )

ഷൈജു ആന്റണിയുടെ വാക്കുകൾ :

‘ എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. പ്രസ്താവനയിൽ കേസ് എടുത്ത് അദ്ദേഹത്തോടെ തന്നെ തെളിവുകൾ ചോദിക്കുകയാണ് ചെയ്യേണ്ടത്. നാർക്കോട്ടിക് ജിഹാദുണ്ടെന്ന് കല്ലറക്കാട്ട് പിതാവ് പറയുകയാണെങ്കിൽ പിതാവിന്റെ കൈയിൽ തെളിവുകൾ ഉണ്ടാകും. പിതാവ് തെളിവുകൾ ഹാജരാക്കട്ടെ. ഇത്തരമൊരു ​ഗുരുതര ആരോപണം ഉന്നയിക്കും മുൻപ്
ഏറ്റവും ആദ്യം പിതാവ് ചെയ്യേണ്ടിയിരുന്നത് ഇതിനെതിരെ കേസ് കൊടുക്കുകയും തെളിവ് സർക്കാർ ഏജൻസികൾക്ക് മുന്നിൽ ഹാജരാവുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ വിശ്വാസികളെ പേടിപ്പിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്.

വസ്തുതകളുടെ പിൻബലമില്ലാതെ മനുഷ്യരുടെ ഇടയിൽ ഇത്തരം ചർച്ചകൾ ഉണ്ടാകണമെന്നും, മനുഷ്യരെപ്പോഴും എന്റെ സമുദായം മറ്റൊരു സമുദായത്തേക്കാൾ മെച്ചമാണെന്നും എന്റെ സമുദായം മാത്രമാണ് ശരിയെന്നുമുള്ള ധാരണയിൽ ചിന്തിക്കണമെന്നും പാലാ രൂപതയിലെ ബിഷ്പുമാർ ആ​ഗ്രമഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ വസ്തുതകൾ ഇല്ലാത്തതുകൊണ്ടാണ് ഞാൻ കേസ് കൊടുക്കാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയിൽ വസ്തുതകൾ ഒന്നും തന്നെ ഉണ്ടാകാൻ സാധ്യതയില്ല.

ഏകീകരിച്ച ആരാധനാക്രമത്തിനെതിരെ ശക്തമായ അമർഷത്തിലാണ് വിശ്വാസികൾ. ഈ സമയത്ത് മറ്റൊരു സാധനം ഇട്ടു കൊടുക്കുകയാണ്. ഇനി ഇതനെ കുറിച്ച് ചർച്ച ചെയ്യും. മുസ്ലീമും ക്രിസ്ത്യനിയും തമ്മിൽ അടിക്കുന്ന ചർച്ചയിൽ ക്രിസ്ത്യാനികൾ ഒരുമിച്ച് നിൽക്കണമെന്ന് പറയും’ .

Read Also : വിശ്വാസികളുടെ പണമെടുത്ത് പിഴയടയ്ക്കാൻ സമ്മതിക്കില്ല : സഭാ സുതാര്യ സമിതി പ്രതിനിധി ഷൈജു ആന്റണി

ഇത്തരം പ്രസ്താവനകൾക്കെതിരെ നിശബ്ദമായി നോക്കി നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlight: shyju antony against bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here