Advertisement

സപ്പോര്‍ട്ട് സ്‌റ്റോഫിന് കൂടി കൊവിഡ്; ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് റദ്ദാക്കിയേക്കും

September 9, 2021
Google News 1 minute Read
Support Staff Member Tests Positive For Covid

രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും പിന്നാലെ ഇന്ത്യന്‍ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫിസിയോ യോഗേഷ് പര്‍മര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാളെ നടക്കുന്ന അവസാന ടെസ്റ്റ് മത്സരം നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ കളിക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു പരിശോധന കൂടി നടത്തിയ ശേഷമേ തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാന മെടുക്കുകയുള്ളൂ. ടീമിന്റെ അവസാനവട്ട പരിശീലനം റദ്ദാക്കിയിട്ടുണ്ട്.

രവി ശാസ്ത്രിക്ക് പുറമെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോ വിഭാഗം തലവന്‍ നിതിന്‍ പട്ടേല്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓവല്‍ ടെസ്റ്റിന്റെ തൊട്ടുമുന്‍പായിരുന്നു ഇത്. തുടര്‍ന്ന് ഇവരെല്ലാം ഐസൊലേഷനിലേക്കു മാറി.

Story Highlight: Support Staff Member Tests Positive For Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here