Advertisement

കോൺഗ്രസിൽ പുതിയ മാർഗരേഖ; പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്, തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ

September 9, 2021
Google News 2 minutes Read
congress

സംസ്ഥാന കോൺഗ്രസിൽ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ഡി സി സി പ്രസിഡന്റുമാരുടെ ശില്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിയാണ് പുതിയ മാർഗ രേഖ പുറത്തിറക്കിയത്.

കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രുപീകരിക്കും. പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകാനും തീരുമാനമായി. നേതാക്കൾ വ്യക്തിപരമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശം നൽകി.

Read Also : മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു

പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ ഉറപ്പുവരുത്തണം. താഴെത്തട്ടിൽ കൂടുതൽ സജീവമാകണം. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലണം. കല്യാണ-മരണവീടുകളിൽ ആദ്യാവസാനം വരെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും പുതിയ മാർഗരേഖയിൽ പറയുന്നു. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്.

Read Also : ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റും; വി ഡി സതീശൻ

Story Highlight: The new guideline introduced in Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here