Advertisement

കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ

September 9, 2021
Google News 2 minutes Read
vehicle

കുട്ടനാട് കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെയാണ് കാറും അഞ്ച് ഇരുചക്ര വാഹനങ്ങളും പ്രതി കത്തിച്ചത്. വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് നശിപ്പിച്ചത്.

Read Also : കൈനകരി പഞ്ചായത്തിൽ റോഡരികിലുണ്ടായിരുന്ന ആറ് വാഹനങ്ങൾ സാമൂഹിക വിരുദ്ധർ കത്തിച്ചു

കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. സംഭവത്തിനു ശേഷം നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.

Read Also : കോൺഗ്രസിൽ പുതിയ മാർഗരേഖ; പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്, തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ

Story Highlight: Kuttanad Vehicle burning incident; Defendant arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here