Advertisement

ആളില്ലാത്ത വിമാനത്തിലൊരു നൃത്ത പ്രകടനം; വൈറലായി എയർ ഹോസ്റ്റസ്

September 9, 2021
Google News 3 minutes Read
Viral Video Air Hostess

സമൂഹ മാധ്യമങ്ങളായിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ്സിന്റെ നൃത്ത പ്രകടനമാണ്. ആളൊഴിഞ്ഞ വിമാനത്തിലാണ് എയർ ഹോസ്റ്റസ്സിന്റെ നൃത്ത പ്രകടനം. ഇന്‍ഡിഗോയുടെ എയർ ഹോസ്റ്റസായ അയാത്താണ് വിമാനത്തിനുള്ളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നത്. സമൂഹ മാധ്യമണങ്ങളിൽ തന്നെ വൈറലായി മാറുന്ന ശ്രീലങ്കൻ ഗായകൻ യോഹാനി ദിലോക ഡി സിൽവയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് അയാത്തിന്‍റെ തകർപ്പൻ നൃത്തപ്രകടനം.

Read Also : വീട്ടിലെത്തിയ മൂർഖനോട് തിരികെ പോകാൻ അഭ്യർത്ഥിച്ച് സ്ത്രീ; വിഡിയോ

ഇൻസ്റ്റഗ്രാമിലൂടെയാണ് അയാത്ത് തൻ നൃത്തം ചെയ്യുന്ന വിഡിയോ പങ്കു വച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അയാത്തിന്‍റെ നൃത്ത വിഡിയോ വൈറലാവുകയും ചെയ്തു. പതിമൂന്ന് ലക്ഷത്തോളം പേരാണ് വിഡിയോ ഇതുവരെ കണ്ടത്.

യൂണിഫോമിൽ നൃത്ത ചുവടുകൾ വച്ച അയാത്തിന്‍റെ വിഡിയോ സുഹൃത്തുക്കളാണ് പകർത്തിയത്. നിരവധി പേർ അയാത്തിനെ പ്രശംസിച്ച് കമെന്റുകൾ ഇടുകയും ചെയ്തു.

Story Highlight: Viral Video Air Hostess

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here