22
Oct 2021
Friday
Covid Updates

    കൊച്ചി കോർപ്പറേഷൻ ഡിവിഷനിലെ പത്ത് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ട്യൂഷൻ സാധ്യമാക്കി Emaster

    കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേഷനുകൾ കൊണ്ടുവരാറുള്ള Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് കൊച്ചി കോർപ്പറേഷൻ ഡിവിഷനിലെ പത്ത് വിദ്യാർത്ഥികൾക്ക് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ആക്റ്റിവേഷൻ ചെയ്തു നൽകി. കൊച്ചിൻ കോർപ്പറേഷൻ, ഡിവിഷൻ 61 ലെ കൗൺസിലർ എസ് ശശികലയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

    രവിപുരം എഡിഎസ് ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എസ് ശശികല അധ്യക്ഷത വഹിച്ചു. Emaster ന്റെ ഏരിയ മാനേജർ അശ്വന്ത് അനിൽകുമാർ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പി ന്റെ കൂടുതൽ സാധ്യതകൾ വിശദീകരിച്ചു. കൂടാതെ ഏരിയ മാനേജറായ ഗണേഷ് എസ് ആപ്പിന്റെ ആക്റ്റിവേഷൻ നിർവഹിക്കുകയും ചെയ്തു. സീനിയർ മെഡിക്കൽ ഓഫിസർ ദേവീദാസ്,പ്രോഗ്രാം കോർഡിനേറ്റർ അരുൾ പ്രസാദ് മറ്റ് സിഡിഎസ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

    കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പായ Emaster.

    Story Highlights: E Master Digital Education App

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top