Advertisement

ആശിഷ് മിശ്ര റിമാൻഡിൽ; അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന

October 10, 2021
Google News 1 minute Read
ashish mishra remanded

ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര റിമാൻഡിൽ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ആശിഷ് മിശ്രയയെ രണ്ട് ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആശിഷ് മിശ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.

പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ആശിഷ് മിശ്രയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ആശിഷ് മിശ്രയെ ലഖിംപൂർ ജില്ലാ ജയിലിലേക്ക് മാറ്റി.

അതിനിടെ ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ബിജെപി ദേശീയ നേതൃത്വം അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടതായാണ് വിവരം. അജയ് മിശ്രയുടെ രാജിയാണ് ആവശ്യമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Story Highlights: ashish mishra remanded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here