സിപിഐഎം സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്ത സംഭവം; പൊലീസ് കേസെടുത്തു
October 10, 2021
1 minute Read
ക്വാറന്റീൻ ലംഘിച്ച് സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത ആൾക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് തണ്ണീർപന്തൽ സ്വദേശി ശ്രീധരനെതിരെയാണ് പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി തടയൽ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് ബാധിതനായ ശ്രീധരനും ഭാര്യയും സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം അഞ്ചിനാണ് ശ്രീധരന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് രോഗബാധിതരും ക്വാറന്റെയ്‌നില്‍ കഴിയുന്നവരും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേരത്തെ സിപിഎം നിര്‍ദേശമുണ്ടായിരുന്നു.
Read Also : തണ്ണീർപന്തൽ സിപിഐഎം സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്തു
Story Highlights: CPI(M) Branch meeting Covid victims
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement