ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ വിവരം.
നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു. പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താൻ സാധിക്കില്ല, അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാൻ പൊതുജനങ്ങളുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്രോൾ പമ്പുകൾ, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി. ഇന്നലെ ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് രാകേഷ് അസ്താന ഇക്കാര്യം വ്യക്തമാക്കിയത്.
Story Highlights: delhi police high alert
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!