Advertisement

95 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ; സംസ്ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

October 10, 2021
Google News 6 minutes Read

രാജ്യത്ത് 95 കോടി വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 100 കോടി വാക്‌സിൻ വിതരണം എന്ന നേട്ടം ഉടൻ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു. ഞായറാഴ്ച വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.

ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷൻ ഡ്രൈവ് വേഗതയിൽ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഇതുവരെ വിതരണം ചെയ്തത്. എല്ലാവരും കുത്തിവെയ്പ്പ് നടത്തണമെന്നും വാക്‌സിൻ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also : രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ

അതേസമയം, രാജ്യത്ത് വാക്‌സിനേഷൻ പ്രോഗ്രാം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂടാതെ കുത്തിവെയ്പ്പിന്റെ വേഗത വർധിപ്പിക്കാനും വ്യാപിപ്പിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Story Highlights: India administers over 95 crore COVID-19 vaccines: Mandaviya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here