ലഖിംപൂര്‍ഖേരി ആക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേഷ് യാദവ്

ലഖിംപൂര്‍ഖേരിയിൽ കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടിമെതിക്കാനും മടിയുണ്ടാകില്ലെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അവർ കർഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹറൻപൂരിൽ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
കർഷകർ അന്നദാതാക്കളാണ് . അവർ ഇന്ന് അപമാനിതരാകുകയാണ്. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാത്ത കർഷകരുടെ ആത്മവിശ്വാസത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കാനാണ് യു പി സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണെമന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
Read Also : ലഖിംപൂർ ഖേരിയിലെ സംഘർഷം; ഹിന്ദു-സിഖ് സംഘർഷമാക്കാൻ നീക്കം നടന്നെന്ന് വരുൺ ഗാന്ധി
Story Highlights: Lakhimpur kheri violence: Akhilesh Yadav attacks Centre