Advertisement

1,909 അക്ഷരങ്ങൾ, ഈ വാക്ക് പറയാൻ മിൻഹാ ഫാത്തിമയ്ക്ക് വേണ്ടത് ഒരു മിനിട്ട് പത്ത് സെക്കൻഡ് മാത്രം

October 10, 2021
Google News 1 minute Read

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് ഏറ്റവും കുറഞ്ഞസമയം കൊണ്ട് പറയുന്ന ഒരു മിടുക്കിയുണ്ട് മലപ്പുറത്ത്. വേങ്ങരയിലെ ഒൻപതാം ക്ലാസുകാരി മിൻഹാ ഫാത്തിമ. 1909 അക്ഷരങ്ങളുളള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് പറഞ്ഞ് തീർക്കാൻ മിൻഹയ്ക്ക് വേണ്ടത് കേവലം ഒരു മിനിറ്റ് പത്ത് സെക്കന്റ് മാത്രമാണ്.

പത്ത് ദിവസം കൊണ്ടാണ് കൃത്യമായ സമയം നിശ്ചയിച്ച് മിൻഹ വലിയ വാക്ക് പഠിച്ചെടുത്തത്. ഓൺലൈൻ ക്ലാസുകൾക്കിടയിലെ ഇടവേളകളാണ് ഫലപ്രദമായി വിനിയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാക്ക് മാത്രമല്ല അമേരിക്കൻ ഇംഗ്ലീഷിലെ ഏറ്റവും വലിയ രണ്ട് മുതൽ 10 വരെയുളള മിക്ക വാക്കുകളും മിൻഹക്ക് മനപ്പാഠമാണ്. ഗിന്നസ്, ഇന്ത്യാബുക്ക് റെക്കോർഡുകൾക്ക് വേണ്ടി അപേക്ഷ നൽകി അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ ഒൻപതാംക്ലാസുകാരി.

ഇനി ഒരു ലക്ഷത്തിൽപ്പരം അക്ഷരങ്ങളുളള ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് വാക്കും പഠിച്ചെടുക്കാനുളള തയ്യാറെടുപ്പിലാണ് മിൻഹ. ഇതിനുളള ശ്രമങ്ങളും മിൻഹ ആരംഭിച്ച് കഴിഞ്ഞു. അധ്യാപകരും വീട്ടുകാരും പൂർണ പിന്തുണയുമായി മിൻഹയ്ക്ക് ഒപ്പമുണ്ട്.

Story Highlights: minha fathima special story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here