ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നിശബ്ദനാകുന്നു; രാഹുൽ ഗാന്ധി

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശബ്ദതക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധന വില വർധനവ്, വിലക്കയറ്റം,തൊഴിലില്ലായ്മ, കർഷക കൊലപാതകം തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. കാമറയും ഫോട്ടോ സെഷനുകളും ഇല്ലാതാകുമ്പോൾ മാത്രമാണ് മോദി ക്ഷുഭിതനാവുക -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ധന വില, പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകരുടെയും ബി ജെ പി പ്രവർത്തകരുടെയും കൊലപാതകം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത്.
എന്നാൽ കാമറയുടെയും ഫോട്ടോയുടെയും അഭാവം, വിമർശനം, സുഹൃത്തുക്കളെ കുറിച്ചുള്ള ചോദ്യം തുടങ്ങിയവയാണ് പ്രധാനമന്ത്രിയെ ക്ഷുഭിതനാക്കുന്ന വിഷയങ്ങൾ- രാഹുൽ ഗാന്ധി കുറിച്ചു.
PM silent-
— Rahul Gandhi (@RahulGandhi) October 10, 2021
बढ़ती महंगाई-तेल के दाम
बेरोज़गारी
किसान व भाजपा कार्यकर्ता की हत्या
PM violent-
कैमरा व फ़ोटो ऑप में कमी
सच्ची आलोचना
मित्रों पर सवाल।
അതേസമയം ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ പ്രതി . കഴിഞ്ഞ ദിവസം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്.
Read Also : ലഖിംപൂര്‍ഖേരി ആക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേഷ് യാദവ്
Story Highlights: Modi silent on inflation, fuel prices, ‘murder of farmers’- rahul gandhi