Advertisement

രാജ്യത്ത് ഊർജ പ്രതിസന്ധി ഇല്ല; പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്രം

October 10, 2021
Google News 2 minutes Read
Power Minister Blackout Fears

രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഊർജ വകുപ്പ് മന്ത്രി ആർകെ സിംഗ് ആണ് രാജ്യത്ത് കൽക്കരി ക്ഷാമത്തെ തുടർന്ന് ഊർജ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തിയത്. ഊർജ പ്രതിസന്ധിയുണ്ടെന്ന തെറ്റായ സന്ദേശം നൽകി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കരുത്. ഇത്തരത്തിൽ പരിഭ്രാന്തി ഉണ്ടാക്കിയാൽ നടപടിയെടുക്കുമെന്ന് ടാറ്റ പവർ, ഗെയിൽ എന്നിവർക്ക് താക്കീത് നൽകിയെന്നും മന്ത്രി വ്യക്തമാക്കി. (Power Minister Blackout Fears)

“കൽക്കരി ദൗർലഭ്യവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തി ഉണ്ടായിട്ടുണ്ട്. ആവശ്യത്തിന് ഊർജം ഉണ്ട്. രാജ്യം മുഴുവൻ ഞങ്ങൾ ഊർജവിതരണം നടത്തുകയാണ്. ആർക്ക് വേണമെങ്കിലും അപേക്ഷ നൽകിയാൽ ഊർജം വിതരണം ചെയ്യും. നാല് ദിവസത്തേക്കുള്ള ഊർജം സ്റ്റോക്കുണ്ട്. ഡൽഹിയിൽ ലോഡ് ഷെഡിംഗ് ഉണ്ടാവില്ല.”- മന്ത്രി പറഞ്ഞു.

135 കൽക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് കൽക്കരി വൈദ്യുതി നിലയങ്ങളിൽ നിന്നാണ്.

Read Also : ഡൽഹിയിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്

ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലും രാജസ്ഥാനിലു ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കൽക്കരി ക്ഷാമത്തെ തുടർന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ട്. കൽക്കരി വിതരണത്തിൽ. വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

രാജ്യത്തെ കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ഉത്തരേന്ത്യയിൽ രൂക്ഷമായ വൈദ്യുത പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രത്തിൽ നിന്നും മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് ഇത് കേരളത്തിന് തിരിച്ചടിയാകും. ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

കൽക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചു.കേന്ദ്രത്തിൽ നിന്നും കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. സംസ്ഥാനത്ത് മൂവായിരം മെഗാവാട്ടോളം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights: Power Minister Denies Blackout Fears

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here