കർഷകസമരത്തിന് ഐക്യദാര്‍ഢ്യം നൽകിയിട്ടില്ല; പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് സൈന്യം

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈനികർ പ്രതിഷേധിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ കരസേന. സൈനികർ ഒരു സമരപ്പന്തലിന് താഴെ സാധാരണക്കാരോടൊപ്പം നിൽക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് പഞ്ചാബ് റെജിമെന്റിലെ സൈനികർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് നിഷേധിച്ച് കരസേന രംഗത്തെത്തുകയായിരുന്നു.
A video is circulating on social media showing Indian Army jawans standing with civilians under a tent saying that Punjab regiment soldiers are protesting with some farmers. This is fake news: Indian Army officials pic.twitter.com/AtXQX5fRZK
— ANI (@ANI) October 10, 2021
കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ 11 മാസത്തോളമായി സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്.
Read Also : കർഷകരോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാൻ തയ്യാർ: കൃഷി മന്ത്രി
Story Highlights: Video claiming Punjab regiment jawans protesting with farmers is fake