Advertisement

കുണ്ടറ പീഡനപരാതിയിൽ എൻസിപി നടപടി; പെൺകുട്ടിയുടെ അച്ഛനെയും രണ്ട് നേതാക്കളെയും ഉൾപ്പെടെ എട്ട് പേരെ പുറത്താക്കി

October 12, 2021
Google News 1 minute Read

കുണ്ടറ പീഡനപരാതിയിൽ ഉൾപ്പെട്ടവർക്കെതിരേ എൻസിപി നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എട്ട് പേരെ പുറത്താക്കി. പരാതി നൽകിയ പെൺകുട്ടിയുടെ അച്ഛനെയും ആരോപണ വിധേയരായ ജി പത്മാകരൻ, രാജീവ് എന്നീ രണ്ട് നേതാക്കളെയും പുറത്താക്കി. ആറര വർഷത്തേക്കാണ് നടപടി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ എട്ട് പേരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

Read Also : കുണ്ടറ പീഡന പരാതി : എ കെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്

കുണ്ടറ പീഡനപരാതിയിൽ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി പെൺകുട്ടിയുടെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. എന്നാൽ പൂർണമായും മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ എടുത്തിരുന്നത്. അതിനുശേഷമാണ് എട്ട് പേരെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തത്.

Story Highlights : NCP action on Kundara complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here