Advertisement

രാകേഷ് അസ്താനയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി; സ്ഥാനത്തുതുടരാം

October 12, 2021
Google News 1 minute Read
rakesh asthana

രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. അസ്താനയുടെ നിയമനം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. rakesh asthana

ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമന ഉത്തരവ് റദ്ദാക്കണമെന്നും ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷനും സര്‍വീസ് കാലാവധി നീട്ടുന്നതും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി തള്ളിയതോടെ അസ്താനയ്ക്ക് സ്ഥാനത്ത് തന്നെ തുടരാം.

Read Also : രാകേഷ് അസ്താനയുടെ പൊലീസ് കമ്മിഷണര്‍ നിയമനം; ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫിസറായിരുന്ന അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ആയി നിയമിച്ചത് ജൂലൈ 27നാണ്. റിട്ടയര്‍മെന്റിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചത്. നടപടി സുപ്രിംകോടതി വിധിയുടെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

Story Highlights: rakesh asthana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here