Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്; 379 മരണം

October 15, 2021
1 minute Read

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

Story Highlights : covid-update-in-india-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement