Advertisement

ടി-20 ലോകകപ്പിൽ പാകിസ്താൻ വിജയിക്കാൻ സാധ്യത: ഷെയിൻ വോൺ

October 25, 2021
Google News 2 minutes Read
Pakistan Favourites Shane Warne

ടി-20 ലോകകപ്പിൽ വിജയസാധ്യത പാകിസ്താനെന്ന് ഓസ്ട്രേലിയയുടെ മുൻ ഇതിഹാസ സ്പിന്നർ ഷെയിൻ വോൺ. ഇന്ത്യക്കെതിരായ ആധികാരിക ജയത്തോടെ പാകിസ്താൻ ലോകകപ്പിൽ തങ്ങളുടെ സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണെന്നും വോൺ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഷെയിൻ വോൺ പ്രവചനവുമായി രംഗത്തെത്തിയത്. (Pakistan Favourites Shane Warne)

“ലോകകപ്പിൽ എന്തൊരു പ്രകടനമാണ് പാകിസ്താൻ നടത്തിയത്. ഇന്ത്യക്കെതിരായ ആധികാരിക ജയത്തോടെ അവർ ഇപ്പോൾ കപ്പടിക്കാൻ സാധ്യതയുള്ള ടീമായിരിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം. വളരെ മികച്ച ഓൾറൗണ്ട് പ്രകടനം. എല്ലാ ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളെന്ന കീർത്തി ബാബർ അസം തുടരുകയാണ്.”- ഷെയിൻ വോൺ ട്വീറ്റ് ചെയ്തു.

Read Also : ഷമിയെ പിന്തുണച്ച് സച്ചിൻ തെണ്ടുൽക്കർ

മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

തോൽവിക്ക് പിന്നാലെ ഷമിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം തുടങ്ങിയിരുന്നു. ഷമിയാണ് ഇന്ത്യയെ തോല്പിച്ചതെന്നും അദ്ദേഹം പാകിസ്താൻ ചാരനാണെന്നും പാകിസ്താനിലേക്ക് പോകൂ എന്നുമൊക്കെ ആളുകൾ കമൻ്റ് ചെയ്തു. ഇതിനു പിന്നാലെ മുൻ താരങ്ങളായ വീരേന്ദർ സെവാഗും ഇർഫാൻ പത്താനും സച്ചിൻ തെണ്ടുൽക്കറും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി.

Story Highlights : Pakistan Favourites World Cup Shane Warne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here