പതിനേഴുകാരി യുട്യൂബ് നോക്കി പ്രസവിച്ച സംഭവം; ആരും അറിഞ്ഞില്ലെന്ന മൊഴി വിശ്വസിക്കാതെ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ സംശയങ്ങൾ ഉണ്ടെന്ന് പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പെൺകുട്ടിയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.
ഗര്‍ഭിണിയായിരിക്കെ രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം തേടിയെന്ന മൊഴിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതും ഗർഭിണിയായായതും മനപ്പൂർവ്വം മറച്ചു വെക്കാൻ ശ്രമിച്ചവർക്കെതിരെയും നിയമ നടപടികളുണ്ടായേക്കും.
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതിന് അയൽവാസിയായ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിലാണ്. അറസ്റ്റിലായ പ്രതി പെൺകുട്ടിയുടെ സുഹൃത്താണെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയുടെയും പ്രതിയുടെയും വീട്ടുകാർക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.