മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; ഇഡിക്ക് റിപ്പോർട്ട് കൈമാറി ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇ ഡി ക്ക് കൈമാറി. മോൻസണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി ക്ക് കൈമാറിയത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇ ഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിയെടുത്ത പണം ഏത് രീതിയിൽ ചെലവഴിച്ചു എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
അതേസമയം ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖ ചമച്ച കേസിൽ പ്രതി മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം കൈവശമുണ്ടെന്ന് ഡി ആർ ഡി ഒയിലെ ശാസ്ത്രജ്ഞൻ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോൻസൺ മാവുങ്കൽ കൃത്രിമമായി ഉണ്ടാക്കിയത്. രേഖയുണ്ടാക്കാൻ മോൻസണെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. എന്നാൽ ഈ രേഖ ഉപയോഗിച്ച് ആരുടെ പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് മോൻസൺ.
Read Also : ഡിആർഡിഒ വ്യാജരേഖ കേസിൽ മോൻസൺ മാവുങ്കലിനെ ഇന്നും ചോദ്യം ചെയ്യും
കഴിഞ്ഞ ദിവസമാണ് മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മോൻസണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു.
Story Highlights : Monson mavunkal fraud case report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here