ടി20 ലോകകപ്പ്: ഇന്ന് വമ്പൻ മത്സരങ്ങൾ, ദക്ഷിണാഫ്രിക്ക- ശ്രീലങ്ക, ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പോരാട്ടം

ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക- ശ്രീലങ്കയെ നേരിടും. ഷാർജയിൽ മൂന്നരയ്ക്കാണ് മത്സരം. ഇന്നത്തെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് രാത്രി ഏഴരയ്ക്ക് ദുബായിലാണ് മത്സരം.
ഓരോ ജയവും ഓരോ തോൽവിയുമുള്ള ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾക്ക് സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ വിവാദ തീരുമാനത്തോടെ വിട്ടുനിന്ന ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തിയേക്കും.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
അതേസമയം, 2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ട്വന്റി 20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഇന്നത്തെ രണ്ടാം മത്സരത്തിൽ ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇംഗ്ലണ്ടും ഓസീസും നേർക്കുനേർവരുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇന്നത്തേത്. ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്.
Story Highlights : t20-world-cup-australia-takes-england-today-in-