Advertisement

കോലിക്ക് വീണ്ടും ടോസ് നഷ്ടം; ഇന്ത്യക്ക് ബാറ്റിംഗ്

November 3, 2021
Google News 7 minutes Read
india batting afganistan t20

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. അഫ്ഗാൻ നിരയിൽ പരുക്കേറ്റ മുജീബ് റഹ്മാൻ ഇന്നും പുറത്തിരിക്കും. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഇഷാൻ കിഷനു പകരം സൂര്യകുമാർ യാദവ് എത്തിയപ്പോൾ വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിനും ടീമിലെത്തി. പരുക്കേറ്റതിനാലാണ് വരുൺ പുറത്തായത്. അഫ്ഗാൻ ടീമിൽ വിരമിച്ച അസ്ഗർ അഫ്ഗാനു പകരം സ്പിന്നർ ഷറഫുദ്ദീൻ അഷ്റഫ് ടീമിലെത്തി. (india batting afganistan t20)

പാകിസ്താനും ന്യൂസീലൻഡിനുമെതിരെ പരാജയപ്പെട്ട് സെമിഫൈനൽ പ്രവേശനം തുലാസിലായ നിലയിലാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച അഫ്ഗാൻ നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. സെമിഫൈനൽ സാധ്യത സജീവമാക്കാൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.

ടീമുകൾ:

India : KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah

Afghanistan : Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Mohammad Nabi(c), Gulbadin Naib, Sharafuddin Ashraf, Rashid Khan, Karim Janat, Naveen-ul-Haq, Hamid Hassan

Story Highlights : india batting afganistan t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here