Advertisement

ഇന്ധനവില അമ്പതിലെത്താൻ ബിജെപിയെ തോൽപ്പിക്കണം: ശിവസേന എം.പി

November 4, 2021
Google News 0 minutes Read

രാജ്യത്തെ ഇന്ധന വില അമ്പതിലെത്തിക്കാൻ ബിജെപിയെ പൂർണ്ണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല. ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കേണ്ടതായിരുന്നുവെന്നും റാവത്ത് പറഞ്ഞു.

പൊതുജനങ്ങളോട് സ്നേഹമില്ലാത്ത ഒരാൾക്കേ ഇന്ധനവില 100 രൂപയ്ക്ക് മുകളിൽ എത്തിക്കാൻ കഴിയു. ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. രാജ്യത്ത് ആഘോഷത്തിന്റെ അന്തരീക്ഷമില്ലെന്നും വിലക്കയറ്റം കാരണം ആളുകൾ വായ്പയെടുത്ത് ദീപാവലി ആഘോഷിക്കണമെന്നും രാജ്യസഭാംഗം കുറ്റപ്പെടുത്തി.

ഒക്‌ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലെ മൂന്ന് അസംബ്ലി സീറ്റുകളിലും ഉത്തരേന്ത്യൻ സംസ്ഥാനത്തെ മാണ്ഡി ലോക്‌സഭാ സീറ്റിലും ബിജെപി പരാജയപ്പെട്ടു. മഹാരാഷ്ട്രയിലെ ഡെൽഗൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അയൽസംസ്ഥാനമായ ദാദ്ര നഗർ ഹവേലി ലോക്‌സഭാ സീറ്റിലും വിജയിക്കാനായില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇന്ധന വില കുറച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here