Advertisement

ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണത; ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കും; നടൻ സിദ്ദിഖ്

November 11, 2021
Google News 1 minute Read

ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കുമെന്ന് നടൻ സിദ്ദിഖ്. പ്രശ്‌നത്തിൽ ഉണ്ടായത് ചെറിയ കശപിശ. അത് പെട്ടന്ന് തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജോജുവും ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള പ്രശ്നമാണ് ഇതെന്ന് സിദ്ദിഖ് ട്വന്റി ഫോറിനോട് പറഞ്ഞു. അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് അമ്മയെന്ന് സിദ്ദിഖ് പറഞ്ഞു.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

വിഷയത്തിൽ സംഘടന ഇടപെടേണ്ടെന്ന് തീരുമാനിച്ചിരുന്നെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ലൊക്കേഷനുകളിൽ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയെന്നും സിദ്ദിഖ് പ്രതികരിച്ചു.

Story Highlights : actor siddique-about-joju george-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here