Advertisement

അസമിൽ ട്രക്ക് ഓട്ടോയിലിടിച്ച് വാഹനാപകടം; കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

November 11, 2021
Google News 1 minute Read

അസമിലെ കരിംഗഞ്ച് ജില്ലയിൽ സിമന്റുമായി പോകുകയായിരുന്ന ട്രക്ക് ഓട്ടോയിലിടിച്ച് ഓട്ടോയാത്രക്കാരായ 10 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. അസം-ത്രിപുര ഹൈവേയിലെ ബെയ്തഖാൽ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഛാഠ് പൂജ കഴിഞ്ഞ് തിരിച്ചുവരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഒമ്പത് പേർ അപകട സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലും മരിച്ചു. ഓട്ടോഡ്രൈവറും അപകടത്തിൽ മരിച്ചു.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അപകടത്തിന് കാരണമായ ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഹൈവേ ഉപരോധിച്ചു.

Story Highlights : assam-accident-10-killed-in-truck-autorickshaw-collision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here