Advertisement

ഇന്ധന നികുതി; സംസ്ഥാനം 6 വര്‍ഷമായി കൂട്ടിയിട്ടില്ല; കൂട്ടിയവര്‍ കുറയ്ക്കട്ടെ; ധനമന്ത്രി

November 11, 2021
Google News 0 minutes Read
kn balagopal about fuel tax

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാത്തതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതി കുറച്ചതിന് പിന്നലെ കേരളവും കുറച്ചെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി വർധിപ്പിച്ചവർ തന്നെ കുറയ്ക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

സർചാർജിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഉമ്മൻ‌ചാണ്ടി സർക്കാർ 13 തവണയാണ് നികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയതും ധനമന്ത്രി പരിഹസിച്ചു. സൈക്കിളും കാളവണ്ടിയും പോകേണ്ടത് ഡൽഹിയിൽ ആണ്. പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു.

അതേസമയം സംസ്ഥാനത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്ന് കെ ബാബു എം എൽ എ ആരോപിച്ചു. കേന്ദ്രം ഇന്ധന വില കുറയ്ക്കരുതേ എന്നാണ് സംസ്ഥാന ധനമന്ത്രിയുടെ മനസിലിരുപ്പ്. അപകടത്തിൽ മരിച്ചവരുടെ മോതിരം അടിച്ചുമാറ്റുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here