പുതിയ നിയമനങ്ങൾ; പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ
സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്ന് ചേർന്ന സി പി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം.മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാകും. ശോഭന ജോർജ് ഔഷധി ചെയർപേഴ്സണുമാകും.
കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് കെ വരദരാജൻ എത്തിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പേരാണ് നിലവിൽ കെഎസ്എഫ് ഇയുടെ തലപ്പത്തേക്ക് ഏറ്റവും പ്രധാനമായി ഉയർന്നുവരുന്നത്. അതേസമയം നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ചെറിയാൻ ഫിലിപ്പിന് നൽകുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷേ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Read Also : കോൺഗ്രസിന് സംഘപരിവാർ ശൈലി; വിലക്കയറ്റത്തിൽ പ്രതിഷേധം സംഘടിപ്പിക്കും: എ വിജയരാഘവൻ
Story Highlights : P Jayarajan New Vice Chairman of Khadi Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here