Advertisement

‘ചൈന അവയെ തകർത്തുകളഞ്ഞു’; സമൂഹമാധ്യമങ്ങൾ നിരോധിക്കണമെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ

November 16, 2021
Google News 2 minutes Read
social media RSS Gurumurthy

സമൂഹമാധ്യമങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി. സമൂഹമാധ്യമങ്ങളെ ചൈന തകർത്തുകളഞ്ഞിരിക്കുകയാണെന്നും സുപ്രിംകോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലിൽ ആശങ്ക അറിയിച്ചിട്ടുണ്ട് എന്നും ഗുരുമൂർത്തി പറഞ്ഞു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സമൂഹമാധ്യമങ്ങളെ ആർക്കാണ് ഭയമില്ലാത്തത്’ എന്നതായിരുന്നു വിഷയം. (social media RSS Gurumurthy)

“ചൈന സമൂഹമാധ്യമങ്ങളെ തകർത്തുകളഞ്ഞു. സുപ്രിംകോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയെ നമുക്ക് നിരോധിക്കേണ്ടി വന്നേക്കാം. ഫേസ്ബുക്ക് ഇല്ലാതെ ജീവിക്കാൻ നമുക്ക് കഴിയില്ലേ? നിരോധനം എന്നത് അല്പം കടുപ്പമായി തോന്നാം. പക്ഷേ, അരാജകത്വം നിരോധിക്കപ്പെടേണ്ടതാണ്. നിങ്ങൾക്ക് അരാജകത്വത്തെയും വാഴ്ത്താൻ കഴിയും. വിപ്ലവങ്ങളിലും കൂട്ടക്കൊലകളിലും ചില നല്ല കാര്യങ്ങൾ കൂടിയുണ്ട്. പക്ഷേ, ചിട്ടയുള്ള ഒരു സമൂഹത്തെ നിങ്ങൾ സൃഷ്ടിക്കുന്നത് അങ്ങനെയല്ല. അത് ത്യാഗത്തിലൂടെയാണ്.”- ഗുരുമൂർത്തി പറഞ്ഞു.

Stroy Highlights: ban social media RSS ideologue Gurumurthy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here