Advertisement

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും; നാളെ മന്ത്രിമാരുടെ ഉന്നതതല യോഗം

November 30, 2021
Google News 1 minute Read
attappady tribal issue

അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ മന്ത്രിമാര്‍ നാളെ അടിയന്തര യോഗം ചേരും. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രത്യേക യോഗം ചേരുക. പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വിളിക്കുന്ന യോഗത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. ഇതിനായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കണം. അതൊടൊപ്പം എല്ലാ പഞ്ചായത്തുകളിലും ആദിവാസി ക്ഷേമത്തിനായി സ്‌കീമുകള്‍ നടപ്പിലാക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

Read Also : അട്ടപ്പാടിയിലെ ശിശുമരണം; ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

അട്ടപ്പാടിയില്‍ ജനനീ ജന്മരക്ഷാ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മുടങ്ങിയിട്ട് മാസങ്ങളായെന്ന് 24 അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം അട്ടപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ശിശുമരണങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്ത. ശിശുമരണങ്ങള്‍ക്ക് പിന്നാലെ കോട്ടത്തറ ട്രൈബര്‍ ആശുപത്രി വികസനം അട്ടിമറിച്ചതിനും തെളിവുകള്‍ പുറത്തുവന്നിരുന്നു.

Story Highlights : attappady tribal issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here