Advertisement

ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു

December 6, 2021
Google News 2 minutes Read

ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധ, വ്യാപാര മേഖലകളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പറഞ്ഞു. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും മോദി-പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു. ആയുധ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുളള പ്രതിരോധ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളി ആണെന്നും നരേന്ദ്ര മോദി പറഞ്ഞു. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയും റഷ്യയും ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഡൽഹിയിലെ ഹൈദരാബാദ് ഹൌസിൽ പ്രതിരോധവും വ്യാപാരവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായി.

Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

Story Highlights : india-and-russia-sign-10-agreements-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here