Advertisement

ആർജെഡി നേതാവ് തേജസ്വി യാദവ് വിവാഹിതനായി; ചിത്രങ്ങൾ

December 10, 2021
4 minutes Read
tejaswi yadav wedding pics

രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ് വിവാഹിതനായി. തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മുൻ മുഖ്യമന്ത്രി രബ്രി ദേവിയുടേയും മകനാണ് തേജസ്വി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് സമാജ്വാദി പാർച്ചി നേതാവ് അഖിലേഷ് യാദവും എത്തിയിരുന്നു.

മുപ്പത്തിരണ്ടുകാരനായ തേജസ്വി യാദവ് ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ പ്രതിപക്ഷത്തെ വളരെ ശക്തമായി മുന്നിൽ നിന്ന് തന്നെ നയിച്ചിരുന്നു. എന്നാൽ നിതീഷ് കുമാർ-എൻഡിഎ സഖ്യത്തിന് മുന്നിൽ അടിപതറുകയായിരുന്നു.

Story Highlights : tejaswi yadav wedding pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top