Advertisement

സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്റെ പരാമർശം പിൻവലിക്കണം; ബിനോയ് വിശ്വം എം പി

December 12, 2021
Google News 1 minute Read

സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി. സിപിഐലേക്ക് വന്ന സിപിഐഎമ്മുകാർ കൊള്ളരുതാത്തവരെന്ന പ്രസ്‌താവന പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു.

ഏത് പാർട്ടിയിൽ ഉള്ളപ്പോഴാണ് കൊള്ളാരുതാത്തവരായി മാറിയത് എന്നുകൂടി പറയണം. സിപിഐഎം വിട്ടവർ ബിജെപിയിലേക്കോ കോൺഗ്രെസ്സിലേക്കോ അല്ല പോയതെന്ന് എം വി ജയരാജൻ ഓർക്കണം. ക്രിമിനലുകൾക്ക് കയറി കിടക്കാനുള്ള കൂടാരമാണ് സിപിഐ എന്ന പരാമർശത്തോടാണ് ബിനോയ് വിശ്വം എം പിയുടെ പ്രതികരണം.

Read Also : ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി

അതേസമയം എം വി ജയരാജൻ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. എം വി ജയരാജനെ സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത് ഏകകണ്ഠമായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായ സാഹചര്യത്തിലാണ്‌ എം വി ജയരാജൻ ജില്ലാ സെക്രട്ടറിയായത്‌.

Story Highlights : binoy-vishwam-against-mv jayarajan-statement-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here