Advertisement

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കും; മന്ത്രി പി രാജീവ്

December 12, 2021
Google News 1 minute Read

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also : ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി

ഭാവിയെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കാലാവസ്ഥയിലെ മാറ്റം. ഇതിനു പരിഹാരമാകുന്ന സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പാരിസ്ഥിക പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവപരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തുന്ന ഐപിസിസിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കേരളം സങ്കീര്‍ണ്ണമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലെ സങ്കീര്‍ണ്ണതകളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : minister-prajeev-about-climatic-conditions-in-kerala-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here