28
Jan 2022
Friday

മതപരിവര്‍ത്തന ആരോപണം; കര്‍ണാടകയില്‍ വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു

religious conversion

കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു. കര്‍ണാടകയിലെ കോലോറിലാണ് സംഭവം. മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പ്രദേശത്ത് ഒരു വിഭാഗം ക്രിസ്ത്യന്‍ വിശ്വാസികള്‍ വീടുകള്‍ തോറും ലഘുലേഖയുമായി കയറിയിറങ്ങുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഒരു കൂട്ടം വലതുപക്ഷ പ്രവര്‍ത്തകരെത്തി അത് തടയുകയും ലഖുലേഖകള്‍ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. അതേസമയം ചോദ്യം ചെയ്യലില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും മതപരിവര്‍ത്തനത്തെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരിലൊരാള്‍ പൊലീസിനോട് പറഞ്ഞു.

Read Also : മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്ററെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു; സംഭവം പൊലീസ് സ്റ്റേഷനില്‍വച്ച്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാറിലുണ്ടായത്. ഒക്ടോബറിനും ഡിസംബറിനുമിടയില്‍ മാത്രം ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ബില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് സംസ്ഥാനത്ത് വ്യാപകമായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കാനാണെന്നും ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

Story Highlights : religious conversion, karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top