കടുവ കുറുക്കൻമൂലയിൽ; പുതിയ കാല്പാടുകൾ കണ്ടെത്തി

വയനാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻ മൂലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടുകൾ ആണെന്നാണ് നിഗമനം. കാടിനോട് ചേർന്നുള്ള ജനവാസമേഖലയിൽ ആണ് കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത്.
പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ വരെ ഇത്തരമൊരു കാൽപ്പാട് ഇവിടെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മണിക്കൂറുകൾക്കു മുമ്പ് കടുവ കടന്നുപോയതിൻ്റെ കാൽപ്പാടുകൾ ആവാമെന്ന് വനം വകുപ്പ് അറിയിച്ചു.
കടുവയെ പിടികൂടാൻ കാട് വളഞ്ഞിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയാണ്. വിവിധ സംഘങ്ങളായാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
Story Highlights : tigers-new-footprints-found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here