Advertisement

ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം; പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടി നേതാക്കളുടെ ഭരണം; വി ഡി സതീശൻ

December 20, 2021
Google News 1 minute Read

മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ അക്രമസംഭവങ്ങൾ നിയന്ത്രിക്കാൻ അഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്ന് സതീശൻ പറഞ്ഞു. ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി പാര്‍ട്ടി നേതാക്കളുടെ സെല്‍ ഭരണമാണ് പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത്. പൊലീസിലെ വര്‍ഗീയവാദികളുടെ സാന്നിധ്യം ക്രമസമാധാനപാലനത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബി.ജെ.പി-എസ്.ഡി.പി.ഐ ശ്രമം. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതയേ മാറി മാറി പുണരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതമല്ല വര്‍ഗീയ കൊലപാതകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

വര്‍ഗീയ ശക്തികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി വര്‍ഗീയ പ്രീണനം തുടരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം കേരളീയ പൊതുസമൂഹം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : vd-satheesan-on-cm-vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here