Advertisement

കേന്ദ്രനിലപാട് അവ്യക്തം; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍

December 21, 2021
Google News 1 minute Read
sasi taroor

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് എല്ലാവരുമായി കൂടിയാലോചന നടത്തണം. പരിസ്ഥിതി നാശം, നഷ്ടപരിഹാരം എന്നിവയില്‍ നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. എന്നാല്‍ നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വാദം തെറ്റാണെന്ന് തരൂര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Read Also : തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ ഒരുങ്ങുന്നത് 63,941 കോടി ചെലവില്‍

Story Highlights : sasi taroor, silver line

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here