Advertisement

ഫെറാൻ ടോറസിനെ ടീമിലെത്തിച്ച് ബാഴ്സലോണ

December 23, 2021
Google News 1 minute Read

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്പാനിഷ് സ്ട്രൈക്കർ ഫെറാൻ ടോറസിനെ ടീമിലെത്തിച്ച് ബാഴ്സലോണ. 65 മില്ല്യൺ യൂറൊയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിൽ കളിക്കുക. ഉടൻ തന്നെ ക്ലബ് ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചേക്കും. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്.

ജനുവരിയിൽ തന്നെ താരം ബാഴ്സക്കായി കളത്തിലിറങ്ങും. വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.

Story Highlights : barcelona signs ferran torres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here