26
Jan 2022
Wednesday

കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ

കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയെന്ന് സെക്രട്ടറി. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നും ആരോപണം.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.ഡിവൈഎഫ്ഐ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു. സിപിഐഎം വിട്ട് പ്രവ൪ത്തക൪ സിപിഐ യിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്.

സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു൦,പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തിൽ തക൪ത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Story Highlights : cpi-against-keralapolice-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top