Advertisement

ദക്ഷിണാഫ്രിക്കൻ പിച്ചുകൾ ഏറ്റവും പ്രയാസമുള്ളത്; ഏതു ഫോര്‍മാറ്റിലും വിജയിക്കാൻ ടീം പ്രാപ്തരാണ്; രാഹുൽ ദ്രാവിഡ്

December 25, 2021
Google News 1 minute Read

ദക്ഷിണാഫ്രിക്കൻ പിച്ചുകൾ ഏറ്റവും പ്രയാസമുള്ളത്,പക്ഷെ പരമ്പര വെല്ലുവിളിയും ആവേശവും നിറഞ്ഞതാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഞായറാഴ്ച്ച ആദ്യ ടെസ്റ്റ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ കോച്ച്.

കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഇടങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. ഓരോ തവണയും വിദേശത്ത് കളിക്കുമ്പോള്‍ ഏതു ഫോര്‍മാറ്റായാലും പൊരുതാനും വിജയിക്കാനും നമ്മള്‍ പ്രാപ്തരാണ് എന്ന പ്രതീക്ഷയാണ്. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളിക്കും. നമുക്ക് നന്നായി ബാറ്റു ചെയ്യാന്‍ കഴിയണം.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

നന്നായി പരിശീലനം നേടി കളിക്കുക എന്നതു മാത്രമാണ് പരിശീലകനെന്ന നിലയില്‍ കളിക്കാരില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. പരമ്പര വിജയത്തിലും തോല്‍വിയിലും ആകുലപ്പെടേണ്ടതില്ല. നല്ല ഒരുക്കവും നിശ്ചയദാര്‍ഢ്യവും പരമ്പരയില്‍ ഉടനീളമുണ്ടാകണം. അതില്‍ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Story Highlights : rahul-dravid-reveals-his-expectations-from-indian-team-on-south-africa-tour-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here