Advertisement

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

December 26, 2021
Google News 1 minute Read

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന എട്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. ആദ്യ ഏഴ് കളിയില്‍ ബ്ലാസ്റ്റേഴ്‌സ് പത്തിലേറെ ഗോള്‍ നേടുന്നതും പുതുചരിത്രം. ഏഴ് കളിയില്‍ പന്ത്രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ജംഷെഡ്പൂര്‍ മൂന്നും ബ്ലാസ്റ്റേഴ്‌സ് നാലും സ്ഥാനങ്ങളില്ലാണ്.

ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ജംഷെഡ്പൂരും എട്ട് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷെഡ്പൂര്‍ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് ഒന്നിലും ജയിച്ചു. അഞ്ച് കളി സമനിലയില്‍ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പതിനൊന്നും ജംഷെഡ്പൂര്‍ പന്ത്രണ്ടും ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴേസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചപ്പോള്‍, റണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ് സിയെയും തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ മുന്നേറുന്നത്. അവസാന ആറ് കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല, മൂന്നിലും ജയിച്ചു. സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ്, യോര്‍ഗെ ഡിയാസ്, ജീക്‌സണ്‍ സിംഗ് എന്നിവരെ കേന്ദ്രീകരിച്ച് ആക്രമണത്തിലും പ്രതിരോധത്തിലും പഴുതടച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം.

Story Highlights : isl-keralablasters-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here