Advertisement

വിവരമില്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വണ്ടി ഓടിച്ചു കയറ്റിയത്; മുഖ്യമന്ത്രിയേയും, തിരുവനന്തപുരം മേയറേയും, ശശി തരൂർ എം പിയെയും പരിഹസിച്ച് കെ.മുരളീധരൻ എം പി

December 28, 2021
1 minute Read

മുഖ്യമന്ത്രിയേയും തിരുവനന്തപുരം മേയറേയും ശശി തരൂർ എം പിയെയും പരിഹസിച്ച് കെ.മുരളീധരൻ എം പി. സ്വന്തം പൊലീസുകാരെ രക്ഷിക്കാൻ കഴിയാത്ത ആളാണ് പ്രതിപക്ഷത്തെ വിരട്ടുന്നത്. ഈ മുഖ്യമന്ത്രി വന്നതിന് ശേഷം മര്യാദയ്ക്ക് ആഘോഷം നടത്താൻ പോലും നാട്ടുകാർക്ക് പറ്റുന്നില്ല. വത്സൻ തില്ലങ്കേരിയും വി മുരളീധരനും ചേർന്നാൽ പിണറായി വിജയൻ ആയെന്ന് കെ. മുരളീധരൻ പരിഹാസിച്ചു.(k muraleedharan)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് വിമർശനവുമായി കെ.മുരളീധരൻ. വിവരമില്ലാത്തതിനാലാണ് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ പറഞ്ഞു. കൊച്ചിയിൽ കോൺ​ഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

ശശിതരൂർ എം പി യെയും കണക്കറ്റ് പരിഹസിച്ച് കെ മുരളീധരൻ എം പി. വിശ്വപൗരന്മാരെ വല്ലാതെ താങ്ങാനുള്ള ശേഷി കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴില്ല. രണ്ടേകാൽ കൊല്ലം കൂടി സഹിച്ചേ തീരു. അടുത്ത തവണ വേറെ ആളെ നോക്കുമെന്നും പരിഹാസം.

Story Highlights : k-muraleedharan-against-arya-rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top